ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കിയതാണോടാ നിന്റെയൊക്കെ രാജ്യസ്‌നേഹം; വര്‍ത്തമാനത്തിന്റെ പുതിയ ടീസര്‍ കാണാം

single-img
15 March 2021

പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ‘ഇവിടെ നൂറുകണക്കിനാളുകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി മരിച്ചപ്പോള്‍ ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കിയതാണോടാ നിന്റെയൊക്കെ രാജ്യസ്‌നേഹം” എന്ന് സിദ്ധിഖ് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ഡയലോഗാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ മാസം 12ന് തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനിയായ മുഹമ്മദ് അബ്ദുല്‍ റഹമാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലേക്ക് യാത്ര തിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം.