ഇരിക്കൂറില്‍ സംഭവിച്ചതിനെ പറ്റി പറയാന്‍ പലതുണ്ട്, പക്ഷെ ഇപ്പോള്‍ പറയുന്നത് ഗുണകരമല്ല: കെ സുധാകരന്‍

single-img
15 March 2021
k sudhakaran kpcc president

തല മുണ്ഡനം ചെയ്ത് പ്രതിഷേധം അറിയിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷിനോട് കോണ്‍ഗ്രസ് നേതൃത്വം നീതി കാട്ടിയില്ലെന്ന് കെ സുധാകരന്‍ എംപി. താന്‍ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഇപ്പോള്‍ വിവാദമായ ഇരിക്കൂർ സീറ്റിലെ തമ്മിലടിയേക്കുറിച്ചും സുധാകരന്‍ ഇതോടൊപ്പം പ്രതികരിച്ചു. ഇരിക്കൂറിൽ പാര്‍ട്ടിയുടെ പ്രവർത്തകരുടെ വികാരം മാനിക്കാൻ നേതൃത്വത്തിന് ബാധ്യതയുണ്ട്. എം എം ഹസ്സനും കെ സി ജോസഫും നാളെ ഇതിനായി എത്തുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇരിക്കൂറില്‍ എന്താണ് സംഭവിച്ചത് എന്നതിനെ പറ്റി പറയാന്‍ പലതുമുണ്ട്, എന്നാല്‍ അത് ഇപ്പോള്‍ പറയുന്നത് ഗുണകരമല്ല. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കിയ ധാരണകളിൽ നിന്ന് വ്യതിചലിച്ചു എന്നതാണ് ഇരിക്കൂറിലെ പ്രശ്നം. പക്ഷെ അത് പരിഹരിക്കാനുള്ള നിർദേശങ്ങൾ തനിക്കറിയില്ല. ഇരിക്കൂറിൽ കെ സി വേണുഗോപാൽ അനാവശ്യമായി ഇടപെട്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.