താജ് മഹലിന്‍റെ പേര് മാറ്റി രാം മഹല്‍ അല്ലെങ്കില്‍ ശിവ് മഹല്‍ എന്നാക്കണം: ബിജെപി എംഎല്‍എ

single-img
15 March 2021

ഡൽഹിയിലെ താജ് മഹലിന്‍റെ പേരുമാറ്റി രാം മഹല്‍ അല്ലെങ്കില്‍ ശിവ് മഹല്‍ എന്നാക്കുമെന്ന് യുപിയിൽ നിന്നുള്ള ബിജെപി എംഎല്‍എ. സംസ്ഥാനത്തെ ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്ര സിംഗാണ് പുതിയ വിവാദ പരാമർശം നടത്തിയിരിക്കുന്നത്. പണ്ട് കാലത്ത് താജ് മഹലിരുന്നിടം ശിവക്ഷേത്രമായിരുന്നുവെന്നും വീണ്ടും ഇവിടം ക്ഷേത്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദൈവം അങ്ങിനെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉടൻതന്നെ അത് താജ് മഹലാണോ അതോ രാം മഹലോ എന്ന് അറിയാനാകും. മുസ്ലിം അക്രമികള്‍ സാധിക്കുന്ന എല്ലാ വിധത്തിലും ഇന്ത്യന്‍ സംസ്കാരത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ സുവര്‍ണ കാലത്തിലേക്ക് ഇപ്പോൾ ഉത്തര്‍ പ്രദേശ് എത്തിയിരിക്കുകയാണ്. താജ് മഹലിനെ രാമക്ഷേത്രമാക്കി മാറ്റും പേരുമാറ്റും. യോഗി ആദിത്യനാഥ് മൂലമാകും ഈ മാറ്റമെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ സുരേന്ദ്ര സിംഗ് പറഞ്ഞു.