ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥിത്വം നിരസിച്ചു മണിക്കുട്ടൻ

single-img
15 March 2021

മാനന്തവാടിയിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥി പിൻമാറി. മാനന്തവാടിയില്‍ പരി​ഗണിച്ച മണിക്കുട്ടനാണ് സ്ഥാനാർത്ഥിയാവാൻ ഇല്ലെന്ന് അറിയിച്ചത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിൻമാറിയ വിവരം മണിക്കുട്ടൻ അറിയിച്ചത്. 

അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്; എന്നെ കേൾക്കണം… കേന്ദ്രനേതൃത്വം മാനന്തവാടി നിയോജകമണ്ഡലം ബി ജെ പി എം എൽ എ സ്ഥാനാർത്ഥിയായി  എന്നെ പരിഗണിച്ചിരുന്നു… സ്നേഹപൂർവ്വം ഈ ഒരു അവസരം നിരസിക്കുന്നു… സ്നേഹപൂര്വ്വം മണിക്കുട്ടൻ- ഫേയ്സ്ബുക്കിൽ കുറിച്ചു.

എം എൽ എ സ്ഥാനാർത്ഥി എന്ന നിലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് മണിക്കുട്ടന്‍  അറിയിച്ചു. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ടീച്ചിങ് അസിസ്റ്റൻറ് എന്ന ജോലിയിൽ  തുടരാൻ മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് മണിക്കുട്ടന്‍  വ്യക്തമാക്കി. പണിയ വിഭാ​ഗത്തിൽ നിന്നുള്ള ആദ്യ എംബിഎക്കാരനാണ് മണിക്കുട്ടൻ. അദ്ദേഹത്തോട് ചോദിക്കാതെയാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.