സ്വതന്ത്ര സ്ഥാനാർത്ഥിയായി ഏറ്റുമാനൂരില്‍ മത്സരിക്കുമെന്ന് ലതികാ സുഭാഷ്

single-img
15 March 2021

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നിന്നും, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ലതികാ സുഭാഷ് . ഏറ്റുമാനൂർ സീറ്റിനായി കേരളാ കോൺ​ഗ്രസ് നേതാക്കൾ നിർബന്ധം പിടിച്ചിട്ടില്ല. എന്നാൽ കോൺ​ഗ്രസിനായിരുന്നു ഈ സീറ്റ് കേരളാ കോൺ​ഗ്രസിന് നൽകണമെന്ന് നിർബന്ധമെന്നും ലതികാ സുഭാഷ് പറഞ്ഞു.

മഹിളാ കോൺഗ്രസിൽ നിന്നും രാജിവെച്ച ശേഷം ഭാവി നിലപാട് വ്യക്തമാക്കാൻ ഏറ്റുമാനൂരിലെ ജനങ്ങളെ ഇന്ന് അഭിസംബോധന ചെയ്യുകയായിരുന്നു അവർ. ഏറ്റുമാനൂരിലെ ജനങ്ങൾ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്യാൻ കൊതിക്കുകയാണെന്നും കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗം യുഡിഎഫ് വിട്ടുപോയതോടെ ഏറ്റുമാനൂരിൽ കോൺ​ഗ്രസിന് മത്സരിക്കാൻ കഴിയുമെന്ന് ഏതൊരു പാർട്ടി പ്രവർത്തകരെയും പോലെ താനും ആ​ഗ്രഹിച്ചതായും അവർ പറഞ്ഞു.

അതേസമയം,മത്സരിക്കാൻ ഒരാൾ തീരുമാനിച്ചാൽ തടയാനാവില്ലെന്നായിരുന്നു ലതികാ സുഭാഷിന്റെ സ്ഥാനാർത്ഥിത്വത്തോട് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. മത്സരിക്കുക എന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.