നേമത്ത് കെ മുരളീധരന്‍ ശക്തനായ പ്രതിയോഗി; കുമ്മനം രാജശേഖരനെ വേദിയില്‍ ഇരുത്തി ഓ രാജഗോപാല്‍

single-img
15 March 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തെ കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരന്‍ ശക്തനായ പ്രതിയോഗിയെന്ന് ബിജെപി നേതാവും നിലവിലെ എംഎൽഎയുമായ ഒ രാജഗോപാൽ. മണ്ഡലത്തിലെ പുതിയ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനെ ഒപ്പമിരുത്തിയായിരുന്നു ഒ രാജഗോപാലിന്‍റെ അഭിപ്രായ പ്രകടനം.’സാക്ഷാല്‍ കരുണാകരന്‍റെ മകനാണ് കെ മുരളീധരന്‍, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹം’ രാജഗോപാൽ പറഞ്ഞു.

ഇക്കുറി നേമത്ത് ശക്തമായ മത്സരം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അല്ലാതെ ഒരു പാര്‍ട്ടി ജയിച്ച മണ്ഡലമാണ് നേമം. ഇക്കാര്യം രണ്ടു പാര്‍ട്ടിക്കും വെല്ലുവിളിയാണെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. അതേസമയം തന്നെ താന്‍ നേമത്ത് മത്സരിക്കാനില്ലെന്ന് സ്വയം തീരുമാനിച്ചതാണെന്നും പ്രായമായതിനാലാണ് ഇതെന്നും രാജഗോപാൽ വ്യക്തമാക്കി.