ഭാവിയില്‍ നരേന്ദ്ര മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടുന്ന ഒരാളായി മാറും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

single-img
15 March 2021

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാവിയില്‍ ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടുന്ന ഒരാളാകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. ഇന്ന് നേത്ര കുംഭ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് നാം കാണുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണെന്നും തിരാത്ത് സിംഗ് റാവത്ത് പറഞ്ഞു. ഇന്ത്യയിലെ സാഹചര്യം ഇങ്ങനെ ആയത് പ്രധാനമന്ത്രിയുടെ ഇടപെടലുകള്‍ കൊണ്ടാണെന്നും ശ്രീരാമനും ഇത്തരത്തില്‍ സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിരുന്നു എന്നും റാവത്ത് അഭിപ്രായപ്പെട്ടു. ഇത്തരത്തിലാണ് ആളുകള്‍ ശ്രീരാമനെ ദൈവമായി ആരാധിക്കാന്‍ തുടങ്ങിയതെന്നും കൂട്ടിച്ചേർത്തു. അതുപോലെ ഭാവിയില്‍ പ്രധാനമന്ത്രിയും ഇത്തരത്തില്‍ ആരാധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.