കെ സുരേന്ദ്രന്‍ വിളിച്ചിട്ടില്ല; ഞാന്‍ മത്സരിക്കുമെന്നത് ടി വിയില്‍ കണ്ടു: ശോഭാ സുരേന്ദ്രന്‍

single-img
15 March 2021

ഇത്തവണത്തെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് നിന്ന് മത്സരിക്കുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. നേരത്തെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ശോഭ മത്സരിക്കുമെന്ന് അറിയിച്ചിരുന്നു. പക്ഷെ തന്നെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും മത്സരിക്കും എന്ന് ടി വിയില്‍ കണ്ടുവെന്നുമാണ് ശോഭ പ്രതികരിച്ചത്.

കഴക്കൂട്ടത്ത് നിലവിലെ മന്ത്രികൂടിയായ കടകംപള്ളിയ്‌ക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്നും ശോഭ പറഞ്ഞു. സംസ്ഥാനത്തെ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഒഴിവാക്കിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

ഡല്‍ഹിയില്‍ നിന്നും കേന്ദ്ര നേതൃത്വം ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് പോലും കെ സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാന നേതൃത്വം ഇതിന് തയ്യാറാകാത്തത് വിമര്‍ശിക്കപ്പെട്ടിരുന്നു. ഇക്കാര്യം വ്യാപക ചര്‍ച്ചയായപ്പോള്‍ പിന്നാലെയാണ് സുരേന്ദ്രന്‍ തന്നെ ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചത്.