ഭർത്താവിനോടുള്ള വൈരാഗ്യം; വീട്ടമ്മയെ ഗുണ്ടാസംഘം വെട്ടിക്കൊന്നു

single-img
15 March 2021

ഇന്നലെ രാത്രി ഒൻപതരയോടെ കാട്ടൂർക്കടവിൽ ഗുണ്ടാസംഘം വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. നന്താനത്ത് വീട്ടിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് (43) കൊല്ലപ്പെട്ടത്.

വീടിനു നേരെ പന്നിപ്പടക്കം എറിഞ്ഞശേഷം വീടിനു പുറത്തിട്ടാണ് ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഹരീഷിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നു പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ ലക്ഷ്മി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.