പുനലൂരിൽ അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലീം ലീഗ് സ്ഥാനാർത്ഥി

single-img
15 March 2021
ps supal abdurahman randathani

കൊല്ലം: പുനലൂർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയെ പ്രഖ്യാപിച്ചു. 2006 മുതൽ 2011 വരെ താനൂർ എംഎൽഎ ആയിരുന്ന അബ്ദുറഹ്മാൻ രണ്ടത്താണി നിലവിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയാണ്.

അതേസമയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായ പി എസ് സുപാലിൻ്റെ മണ്ഡലത്തിലെ ആദ്യഘട്ട പര്യടനം ഏതാണ്ട് പൂർത്തിയാകാറായിട്ടുണ്ട്. കഴിഞ്ഞ തവണ 33,582 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ കെ രാജു വിജയിച്ച മണ്ഡലമാണ് പുനലൂർ. മണ്ഡലത്തിൽ യുവാക്കളുടെയിടയിലടക്കം ജനകീയനായ സുപാലിൻ്റെ സ്ഥാനാർത്ഥിത്വം നിലവിലെ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

ps supal

നിലവിൽ സിപിഐയുടെ സംസ്ഥാന സമിതിയംഗമായ പി എസ് സുപാൽ മുൻപ് രണ്ടുതവണ പുനലൂർ എംഎൽഎ ആയിരുന്നു.

കർഷകമോർച്ചയുടെ ജില്ലാ അധ്യക്ഷനായ ആയൂർ മുരളിയാണ് പുനലൂരിലെ ബിജെപി സ്ഥാനാർത്ഥി.

Abdurahman Randathani to contest as UDF candidate in Punalur against PS Supal