സീറ്റ് ലഭിച്ചില്ല; തല മുണ്ഡനം ചെയ്ത് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ലതികാ സുഭാഷ്

single-img
14 March 2021

കോൺഗ്രസ് പ്രഖ്യാപിച്ച നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്ന പിന്നാലെ പട്ടികയിൽ തന്നെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് അധ്യക്ഷയായുള്ള തന്റെ പദവിയിൽ നിന്നും രാജിവച്ച് ലതികാ സുഭാഷ്.

തന്നെ സ്ഥാനാര്‍ത്ഥിയായി ഏറെ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു. ഇത്തവണ മത്സരിക്കാന്‍ ഏറ്റുമാനൂർ മണ്ഡലം താൻ ഏറെ ആഗ്രഹിച്ചതാണെന്നും അതുകൊണ്ടുതന്നെ തല മുണ്ഡനം ചെയ്തുകൊണ്ട് ഇക്കാര്യത്തില്‍ പ്രതിഷേധമറിയിക്കുമെന്നും അവർ അറിയിക്കുകയായിരുന്നു. തൊട്ടു പിന്നാലെ തന്നെ കെപിസിസി ആസ്ഥാനത്തിന് മുമ്പിൽ വച്ച്, പൊട്ടിക്കരയുന്ന സഹപ്രവർത്തകരാൽ ചുറ്റപ്പെട്ട് ലതിക പൂർണമായും തന്റെ തല മുണ്ഡനം ചെയ്യുകയും ചെയ്തു.

ഘടക കക്ഷിയായ കേരളാ കോൺഗ്രസിന് ഏറ്റുമാനൂർ നൽകിയത് വേണമെങ്കിൽ തിരിച്ചെടുക്കാമായിരുന്നു എന്നും എന്നാൽ അങ്ങനെ ചെയ്യാതിരുന്നതിനാൽ താൻ വഞ്ചിക്കപ്പെട്ടു എന്ന തോന്നലുണ്ടായതിനാലാണ് ലതിക ഇങ്ങനെ തന്റെ പ്രതിഷേധമറിയിച്ചത്. നിലവില്‍ തനിക്ക് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും അക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും ലതിക പറയുന്നു. അതേസമയം തന്നെ താൻ വേറെ പാർട്ടിയിലേക്ക് പോകുകയില്ലെന്നും അവർ വ്യക്തമാക്കി.