നരേന്ദ്ര മോദി നൽകുന്ന അരി കൊണ്ടാണ് കേരളം മൂന്ന് നേരം ഉണ്ണുന്നത്: കെ സുരേന്ദ്രന്‍

single-img
14 March 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് വിജയിക്കുന്നത് ബിജെപി ആയിരിക്കുമെന്നതിൽ സംശയമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനോ ഉമ്മൻചാണ്ടിയോ വന്നാലും നേമത്ത് കാര്യം ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മാത്രമല്ല, കേരളത്തിന് അന്നമൂട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.

നരേന്ദ്രമോദി നൽകുന്ന അരി കൊണ്ടാണ് കേരളം മൂന്ന് നേരം ഉണ്ണുന്നതെന്നും പിണറായി വിജയൻ ഒന്നും നൽകുന്നില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പിണറായി വിജയനുമായി ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും രഹസ്യ ധാരണയുണ്ടെന്നാണ് സുരേന്ദ്രന്റെ അടുത്ത ആരോപണം. അതിൽ അണികൾക്ക് അതൃപ്തിയാണെന്നും കൂട്ടിച്ചേർത്തു.

പിണറായിയെ പിടിച്ചുകെട്ടാൻ കോൺഗ്രസിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടവർ ബിജെപിയെ പ്രതീക്ഷയായി കാണുന്നു എന്നും സുരേന്ദ്രൻ പറഞ്ഞു. ഇനിയും പല പ്രമുഖ നേതാക്കൾ ബിജെപിയിൽ എത്തുമെന്നാണ് സുരേന്ദ്രൻ അവകാശപ്പെടുന്നത്.