‘ധര്‍മ്മം ജയിക്കാന്‍ ധര്‍മ്മജന്‍’; പ്രചാരണത്തിനായി സ്വന്തമായി ടാഗ്‌ലൈന്‍ ഉണ്ടാക്കി ധര്‍മ്മജന്‍

single-img
14 March 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയായി യു ഡി എഫ് നിര്‍ത്തിയിരിക്കുന്നത് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയാണ്. പ്രചാരണത്തിനായി ധര്‍മം ജയിക്കാന്‍ ധര്‍മ്മജന്‍ എന്നതാണ് ടാഗ്‌ലൈന്‍ എന്നും അത് താന്‍ സ്വയം\ ഉണ്ടാക്കിയ ടാഗ്ലൈന്‍ ആണെന്നും അദ്ദേഹം പറയുന്നു.

ഇത് വെറുതെ പ്രാസം ഒപ്പിക്കാന്‍ പറയുന്നതല്ലെന്നും കേരളത്തില്‍ എല്ലായിടത്തും ഇപ്പോള്‍ അധര്‍മ്മമാണ് വിളയാടുന്നതെന്നും ധര്‍മ്മജന്‍ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് കടന്നുവന്ന ആളല്ല താന്‍ എന്നും സ്‌കൂള്‍ കാലം മുതലേ സംഘടനാ പ്രവര്‍ത്തനം നടത്തിയ ആളാണ് എന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരും ഉണ്ടാകുമെന്നും രമേഷ് പിഷാരടി തീര്‍ച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.