കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ ബി ജെ പിനേരിടുന്ന തിരിച്ചടി കേന്ദ്രസര്‍ക്കാരിന്റെ അന്ത്യത്തിന് തുടക്കം കുറിക്കും: ശരദ് പവാര്‍

single-img
14 March 2021

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി ജെ പിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയാണെന്ന് എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ഇതില്‍ നാലിടത്തും വന്‍ തിരിച്ചടി നേരിടുമെന്നും അസമില്‍ ബി ജെ പി ഭരണം നിലനിര്‍ത്താനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ സംഭവവികാസങ്ങള്‍ അതീവ ശ്രദ്ധയോടെ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുതുതന്നെ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ഇതോടോപ്പം തന്നെ കര്‍ഷകസമരത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും രാഷ്ട്രീയത്തിനതീതമായി വിഷയങ്ങളെ സമീപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.