കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രൻ; 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

single-img
14 March 2021

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 140ല്‍ 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. ബാക്കിയുള്ള 25 സീറ്റുകൾ ഘടകക്ഷികൾക്ക് വിട്ടു കൊടുക്കും. എന്നാല്‍ 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെ മാത്രമാണ് ഇന്ന് പ്രഖ്യാപിച്ചത്.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയില്‍ നിന്നും മഞ്ചേശ്വരത്തുനിന്നും മത്സരിക്കും. മെട്രോമാന്‍ ഇ. ശ്രീധരന്‍ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും. കുമ്മനം രാജശേഖരന്‍ നേമത്തും സുരേഷ് ഗോപി തൃശൂരിലും ജനവിധി തേടും. തിരുവനന്തപുരം സെന്‍ട്രലില്‍ നടന്‍ കൃഷ്ണകുമാർ ബിജെപി സ്ഥാനാര്‍ത്ഥിയാകും.

വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം പോലെ ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ശോഭ സുരേന്ദ്രന്‍റെ പേര് പട്ടികയിലില്ല. കഴക്കൂട്ടത്ത് തീരുമാനമായിട്ടില്ലെന്നും കോൺഗ്രസിലെ പലരും ബിജെപിയിലേക്ക് വരുമെന്നും മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.

സ്ഥാനാർത്ഥി പട്ടിക

കുമ്മനം രാജശേഖരന്‍ – നേമം
പി.കെ. കൃഷ്ണദാസ് – കാട്ടക്കട
സി.കെ. പദ്മനാഭന്‍ – ധര്‍മ്മടം
സുരേഷ് ഗോപി – തൃശൂര്‍
അല്‍ഫോണ്‍സ് കണ്ണന്താനം – കാഞ്ഞിരപ്പള്ളി
ഡോ. അബ്ദുള്‍ സലാം – തിരൂര്‍
മണിക്കുട്ടന്‍ – മാനന്തവാടി
കൃഷ്ണകുമാര്‍ – തിരുവനന്തപുരം
കെ സുരേന്ദ്രൻ – മഞ്ചേശ്വരം, കോന്നി
ജേക്കബ് തോമസ് – ഇരിങ്ങാലക്കുട
ഇ ശ്രീധരൻ – പാലക്കാട്