എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

single-img
13 March 2021

സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പരീക്ഷകൾ മാറ്റി വെച്ചതിനെതിരെ വിദ്യാർത്ഥി പ്രതിഷേധം. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിലാണ് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഒത്തുകൂടി പ്രതിഷേധിച്ചത്. ‘രാഷ്ട്രീയം ജയിച്ചു, വിദ്യാഭ്യാസം തോറ്റു’ എന്ന് എഴുതിയ ബാനർ പിടിച്ച വിദ്യാർത്ഥികൾ പരീക്ഷ മാറ്റി വെച്ച നടപടിക്കെതിരെ മുദ്രാവാക്യവും വിളിക്കുകയും ചെയ്തു.

കേരളത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്കാണ് മാറ്റിവെച്ചത്. ഏപ്രിൽ 8 മുതൽ 30 വരെയായിരിക്കും പരീക്ഷ നടക്കുക. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ കൂടി വഹിക്കേണ്ടതിനാല്‍ പരീക്ഷകൾ മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെ അപേക്ഷയില്‍ കമ്മീഷൻ അനുമതി നൽകിയതോടെയാണ് ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷ ഏപ്രിൽ 6ന് പോളിങ് അവസാനിച്ച ശേഷം പരീക്ഷ എട്ടിന് ആരംഭിക്കുന്ന രീതിയിലേക്ക് മാറ്റിയത്.