അണികളെ ആവേശം കൊള്ളിച്ച് പിഎസ് സുപാലിൻ്റെ മാസ് വീഡിയോ; ഷെയർ ചെയ്ത് മാലാ പാർവ്വതിയും രശ്മിത രാമചന്ദ്രനുമടക്കമുള്ള പ്രമുഖർ

single-img
13 March 2021
PS supal mass video

പുനലൂർ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പി എസ് സുപാലിൻ്റെ പ്രചരണ വീഡിയോ വൈറലാകുന്നു. അമൽ നീരദ് സംവിധാനം ചെയ്ത സിഐഎ സിനിമയിലെ ബലികുടീരങ്ങളേ എന്ന റീമിക്സ് ഗാനമാണ് വീഡിയോയുടെ പശ്ചാത്തല സംഗീതം. മണ്ഡലത്തിൽ “സുപാലണ്ണൻ“ എന്നറിയപ്പെടുന്ന പി എസ് സുപാലിൻ്റെ വീഡിയോ സിനിമാതാരം മാലാ പാർവ്വതിയും സുപ്രീം കോടതി അഭിഭാഷക രശ്മിതാ രാമചന്ദ്രനുമടക്കമുള്ള പ്രമുഖർ ഇതിനകം ഷെയർ ചെയ്തിട്ടുണ്ട്.

പുനലൂർ പട്ടണത്തിലെ ജനങ്ങൾക്കിടയിൽ വോട്ടഭ്യർത്ഥിക്കുന്ന സുപാലിൻ്റെ ദൃശ്യങ്ങളും തൂക്കുപാലത്തിലൂടെയുള്ള സ്ലോമോഷൻ നടത്തവുമാണ് വീഡിയോയിലുള്ളത്. “അണ്ണൻ ഉറപ്പാണ്“ എന്നതാണ് വീഡിയോയുടെ പ്രധാന മുദ്രാവാക്യം.

1996 മുതൽ 2006 വരെ പുനലൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനായിരുന്ന സുപാൽ ഇത് മൂന്നാം തവണയാണ് ജനവിധി തേടുന്നത്. പുനലൂരിലെ മുൻ എംഎൽഎയും സിപിഐയുടെ മുതിർന്ന നേതാവുമായിരുന്ന പി എസ് ശ്രീനിവാസൻ്റെ മകനായ സുപാൽ ഇപ്പോൾ സിപിഐ സംസ്ഥാനസമിതി അംഗമാണ്. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ ഉയർന്നുവരികയും പുതുതലമുറയുമായി നിരന്തരം ഇടപെടുകയും ചെയ്യുന്ന സുപാലിൻ്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ ചെറുപ്പക്കാരായ പാർട്ടി പ്രവർത്തകരുടെയിടയിൽ തരംഗം ഉയർത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടുതവണയായി അഡ്വക്കേറ്റ് കെ രാജുവാണ് പുനലൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇപ്പോഴത്തെ മന്ത്രിസഭയിൽ വനം മന്ത്രിയായ കെ രാജുവിന് 2016-ലെ തെരെഞ്ഞെടുപ്പിൽ 33,582 വോട്ടുകളുടെ വലിയ ഭൂരിപക്ഷമാണൂണ്ടായിരുന്നത്. മുസ്ലീം ലീഗ് നേതാവ് യൂനുസ് കുഞ്ഞായിരുന്നു എതിർ സ്ഥാനാർത്ഥി. ഇത്തവണയും മുസ്ലീം ലീഗ് തന്നെയാണ് മൽസരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. യുഡിഎഫ് സ്ഥാനാർത്ഥി ആരാണെന്ന് ഇതുവരെയും തീരുമാനമായിട്ടില്ല. പി എസ് സുപാലിനെപ്പോലെ ജനകീയനായ ഒരു സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യം ഇത്തവണാ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

PS Su[