നേമത്ത് കരുത്തൻ തന്നെ മത്സരിക്കും, താന്‍ പുതുപ്പള്ളിയിലെന്ന് ഉമ്മന്‍ ചാണ്ടി

single-img
13 March 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം സീറ്റ് സംബന്ധിച്ച് ഉമ്മൻചാണ്ടിയുടെ പേരിൽ വന്ന അഭ്യൂഹങ്ങൾക്ക് വിരാമം. താൻ ഇത്തവണ നേമത്ത് മത്സരിക്കില്ലെന്ന് പറഞ്ഞ ഉമ്മൻചാണ്ടി. മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്നത് വാർത്തകൾ മാത്രമെന്നും കൂട്ടിച്ചേർത്തു.

താൻ പുതുപ്പള്ളിയിൽ തന്നെയാവും മത്സരിക്കുകയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എല്ലാ അനിശ്ചിതത്വങ്ങളും നാളെ മാറും. എല്ലായിടത്തും കരുത്തരായ സ്ഥാനാർത്ഥികളാണ്. നേമത്തും കരുത്തൻ തന്നെ മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.അതേസമയം, ഇന്ന് അണികൾ വളഞ്ഞുവച്ച് പ്രതിഷേധിച്ചതോടെ, പുതുപ്പള്ളി വിടില്ലെന്ന് പ്രവർത്തകർക്ക് ഉമ്മൻചാണ്ടി ഉറപ്പുനൽകിയിരുന്നു.

നേമത്ത് മത്സരിക്കാൻ പല പേരുകളും വരുന്നുണ്ടെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. പക്ഷെ നിലവിലെ പട്ടികയിൽ തന്‍റെ പേര് പുതുപ്പള്ളിയിലാണ്. നേമത്ത് ആരുവേണം മത്സരിക്കണമെന്ന കാര്യത്തിൽ ദേശീയ, സംസ്ഥാനനേതൃത്വങ്ങൾ ഇടപെടില്ല. തന്‍റെ പേര് ആരും നേമത്ത് നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.