ഒടുവില്‍ തീരുമാനം; നേമത്തും പുതുപ്പള്ളിയിലും ഉമ്മന്‍ ചാണ്ടി മത്സരിക്കും

single-img
13 March 2021

ഒടുവില്‍ തീരുമാനമായി, നേമത്തിന് പുറമേ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലും ഉമ്മന്‍ ചാണ്ടി മത്സരിക്കും.ബി ജെ പിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത് കരുത്തരായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു.

അതിനാൽ തന്നെ നേമത്ത് മത്സരിക്കാമോ എന്ന് ഉമ്മന്‍ചാണ്ടിയോടും വട്ടിയൂര്‍ക്കാവിലേക്ക് മാറാമോ എന്ന് രമേശ് ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് നേരത്തെ ചോദിച്ചിരുന്നു. കേരളത്തിലെ ഏറ്റവും മികച്ച , ജനസമ്മിതി ഉള്ള നേതാവ് തന്നെ നേമത്ത് മത്സരത്തിന് ഉണ്ടാകുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നത്.