അനിൽ അക്കര സാത്താന്‍റെ സന്തതി; പ്രസ്താവന ആവര്‍ത്തിച്ച് ബേബി ജോൺ

single-img
13 March 2021

കോൺഗ്രസ് നേതാവും വടക്കാഞ്ചേരി എംഎൽഎയുമായ അനിൽ അക്കര സാത്താന്‍റെ സന്തതിയാണെന്ന് ആവർത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ബേബി ജോൺ. തൃശൂരിൽ നടന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് അദ്ദേഹം പരാമർശം ആവർത്തിച്ചത്.

മുൻപ്, ലൈഫ് പദ്ധതി വിവാദത്തിനിടയിലും ബേബി ജോൺ ഇതേ പരാമർശം നടത്തിയിരുന്നു. ലൈഫ് പദ്ധതിയിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്ന അനിൽ അക്കര സാത്താന്‍റെ സന്തതിയാണെന്നാണ് ബേബി ജോൺ അന്ന് പറഞ്ഞത്. ഇതിന് മറുപടിയായി സാത്താന്‍റെ ഛായ ആർക്കെന്ന് കണ്ണാടിയിൽ നോക്കിയാൽ അറിയാമെന്ന് അനിൽ അക്കര പ്രതികരിച്ചിരുന്നു.