മുതിർന്ന കോൺഗ്രസ് നേതാവ് വിജയന്‍ തോമസ് ബിജെപി ഓഫിസിലെത്തി അംഗത്വം സ്വീകരിച്ചു

single-img
12 March 2021

സംസ്ഥാനത്തെ കെപിസിസി മുൻ ജനറൽ സെക്രട്ടറിയും ജയ്ഹിന്ദ് ചെയർമാനുമായ മുതിർന്ന നേതാവ് വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. ഇന്ന് വൈകുന്നേരം ആറരയോടെ ഡൽഹിയിലെ അശോക റോഡിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് വിജയൻ തോമസ് അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ വക്താവ് അരുൺ സിംഗാണ് വിജയൻ തോമസിന് അംഗത്വം നൽകിയത്.

തന്നെ തെരഞ്ഞെടുപ്പിൽ നേമത്ത് സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് മാർച്ച് ഏഴിനാണ് അദ്ദേഹം രാജി സമർപ്പിച്ചത്.എന്നാൽ, സീറ്റിന്റെ പേരിൽ അല്ല പാർട്ടി വിടുന്നതെന്ന് വിജയൻ തോമസ് പറഞ്ഞു.പക്ഷെ കോൺഗ്രസ് വിട്ടതിനു പിന്നാലെ വിജയൻ തോമസ് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ബിജെപി അംഗത്വം സ്വീകരിച്ച ശേഷം കോൺഗ്രസിന് അകത്ത് എന്താണ് നടക്കുന്നതെന്ന് പാർട്ടിയിലുളളവർക്ക് പോലും അറിയില്ലെന്നും, ഇനിയും നിരവധി നേതാക്കൾ കോൺഗ്രസ് വിട്ട് പുറത്തുവന്ന് ബിജെപിയിൽ ചേരുമെന്നും വിജയൻ തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.