നിങ്ങള്‍ സണ്ണി ലിയോണിയെ കടത്തി വെട്ടും; സോഷ്യല്‍ മീഡിയാ കമന്റിന് മാസ് മറുപടിയുമായി മീര നന്ദന്‍

single-img
12 March 2021

സിനിമയില്‍ നിന്നും വിട്ടുനിന്ന ശേഷം ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന താരമാണ് മീര നന്ദന്‍. ഇപ്പോള്‍ അവര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വിമര്‍ശകര്‍ക്ക് അത്ര പിടിച്ചില്ല എന്നാണ് വാര്‍ത്തകള്‍. ചുവന്ന ജാക്കറ്റും കറുത്ത ഷോര്‍ട്‌സും ധരിച്ച ചിത്രമാണ് ചിലര്‍ക്ക് ഇഷ്ടപ്പെടാതിരുന്നത്.

ഈ ചിത്രത്തില്‍ചിലര്‍ അസഭ്യവര്‍ഷം നടത്തി, മറ്റു ചിലര്‍ ദ്വയാര്‍ഥ കമന്റുകളിട്ടു. സണ്ണി ലിയോണിയെ കടത്തി വെട്ടും എന്നായിരുന്നു ഒരാളുടെ അഭിപ്രായം. ഇതിന് നടിയുടെ മറുപടി വൈറലാകുകയും ചെയ്തു. ‘ആരാ… നിങ്ങളുടെ വീട്ടിലുള്ളവരാണോ ?’ എന്നായിരുന്നു താരത്തിന്റെ മറുപടി. പക്ഷെ യുവാവ് വീണ്ടും കമന്റ് ചെയ്തത് വകതിരിവ് വട്ടപൂജ്യം. വീട്ടിലുള്ളവരെ പറയുന്നതാണോ സംസ്‌കാരം. എങ്ങനെ താനൊക്കെ ആര്‍ജെ ആയി എന്നായിരുന്നു.

പക്ഷെ വിടാതെ, ഇതിനും മീരയുടെ മറുപടിയെത്തി. ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ എങ്ങനെ കമന്റ് ഇടണം എന്ന കാര്യത്തില്‍ നിങ്ങളുടെ വകതിരിവും വട്ട പൂജ്യം ആണല്ലോ. ഔചിത്യമില്ലായ്മയുടെ കാര്യത്തില്‍ താങ്കള്‍ ആരെ കടത്തിവെട്ടും എന്നുള്ളതാണ് എന്റെ സംശയം എന്നായിരുന്നു മീരയുടെ മറുപടി . കാര്യങ്ങള്‍ ഇത്രയും ആയപ്പോഴേക്കും മീരയെ പിന്തുണക്കുന്നവരുടെ എണ്ണം കൂടി. അതോടുകൂടി കമന്റ് ഡിലീറ്റ് ചെയ്ത് വിമര്‍ശകന്‍ മുങ്ങി.