ഇടതുമുന്നണി ആചാരങ്ങൾക്കൊപ്പം, പക്ഷെ അനാചാരങ്ങൾക്കൊപ്പമല്ല: ജി സുധാകരൻ

single-img
12 March 2021

ഇടതുമുന്നണി വിശ്വാസികൾക്കൊപ്പമെന്ന് മന്ത്രി ജി സുധാകരൻ. എൽഡിഎഫ് ആചാരങ്ങൾക്ക് ഒപ്പമാണെന്നും എന്നാൽ അനാചാരങ്ങൾക്ക് ഒപ്പമല്ലെന്നും സുധാകരൻ പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തെ അംഗീകരിക്കുന്നു. എന്നാൽ അന്ധവിശ്വാസത്തെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേപോലെ തന്നെ വിശ്വാസികളെ വഴി തെറ്റിക്കാനോ അന്ധവിശ്വാസം പ്രചരിപ്പിക്കാനോ ഇല്ല. കേരളത്തിലെ മിക്ക ക്ഷേത്രങ്ങൾക്കടുത്തും എൽഡിഎഫിനാണ് ഭൂരിപക്ഷമെന്നും സുധാകരൻ ആലപ്പുഴയിൽ വ്യക്തമാക്കി.