കുറ്റ്യാടിയിൽ കേരള കോൺഗ്രസ് തന്നെ; മുഹമ്മദ് ഇഖ്ബാലാണ് സ്ഥാനാർത്ഥിയെന്ന് ജോസ്.കെ മാണി

single-img
12 March 2021

കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് ജോസ് കെ മാണി. കുറ്റ്യാടിയില്‍ എ​ല്‍​ഡി​എ​ഫി​നാ​യി കേ​ര​ളാ കോണ്‍​ഗ്ര​സ്-​എം ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നും മുഹമ്മദ് ഇഖ്ബാലാണ് സ്ഥാനാർത്ഥിയെന്നും പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ്.​കെ മാ​ണി. സീ​റ്റ് സം​ബ​ന്ധി​ച്ച് സി​പി​എം സം​സ്ഥാ​ന-​ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രാദേശികമായ എതിര്‍പ്പുകള്‍ ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കും. പ്രാദേശിക തലത്തില്‍ ചര്‍ച്ച നടക്കുകയാണ്. ഇന്നലെയും പാര്‍ട്ടി നേതാക്കന്മാരും സിപിഎമ്മിലെ പ്രാദേശിക, സംസ്ഥാന നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. കു​റ്റ്യാ​ടി​യി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ സി​പി​ഐ​എ​മ്മി​ന് വേ​ണ്ടി ജീ​വ​ന്‍ ക​ള​ഞ്ഞു നി​ല്‍​ക്കാ​ന്‍ ത​യാ​റാ​കു​മെ​ന്ന് കു​റ്റ്യാ​ടി​യി​ലെ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ പ്ര​തി​ക​രി​ച്ചു.

പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വി​ജ​യ സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​യെ ആ​ണ് മ​ണ്ഡ​ല​ത്തി​ല്‍ മത്സരിപ്പിക്കുക എന്നും ജോ​സ്.​കെ.​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. താ​ന്‍ പ​ത്ത് വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പേ​രാ​മ്പ്ര സീ​റ്റ് ചോ​ദി​ക്കാ​ത്ത​ത് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.