കുമ്മനമല്ല, അമിത് ഷാ മത്സരിച്ചാലും നേമത്ത് എൽഡിഎഫ് ജയിക്കും: കോടിയേരി ബാലകൃഷ്ണന്‍

single-img
12 March 2021

ഇത്തവണ തെരഞ്ഞെടുപ്പില്‍ തലസ്ഥാനത്തെ നേമം മണ്ഡലം ഇടതുമുന്നണി പിടിച്ചടക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കുമ്മനം രാജശേഖരനല്ല, അമിത് ഷാ തന്നെ ബിജെപിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചാലും നേമത്ത് എൽഡിഎഫ് ജയിക്കുമെന്ന് കോടിയേരി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ തോറ്റലും ജയിച്ചാലും ബിജെപിയിലേക്ക് പോകുമെന്നാണ് കോൺഗ്രസുകാർ പറയുന്നതെന്നും 35 സിറ്റ് കിട്ടിയാൽ അധികാരത്തിൽ വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നത്കോൺഗ്രസിനെ ലക്ഷ്യമിട്ടുകൊണ്ടാണെന്നും കോടിയേരി പറഞ്ഞു.

അതേസമയം, നേമത്ത് മത്സരിക്കാന്‍ ഇല്ലെന്നാണ് ഉമ്മൻ ചാണ്ടി പറയുന്നത്. അവരുടെ ദേശീയ നേതൃത്വമായ ഹൈക്കമാന്‍റ് ആവശ്യപ്പെട്ടിട്ടും രമേശ് ചെന്നിത്തലയും ഒഴിഞ്ഞുമാറി. ഇനിയിപ്പോള്‍ ഉമ്മൻ ചാണ്ടിയല്ല ആര് വന്നാലും എല്‍ഡിഎഫ് നേമത്ത് ജയിക്കും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാല്‍ മാത്രമേ മത്സരിക്കൂ എന്ന നിലപാടാണ് മുരളീധരൻ സ്വീകരിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.