കേരളം വിഭാവനം ചെയ്യുന്നത് ബിജെപി ഇല്ലാത്ത ഒരു നിയമസഭ: കോടിയേരി ബാലകൃഷ്ണന്‍

single-img
12 March 2021

ബി ജെ പി ഇല്ലാത്ത ഒരു നിയമസഭ അതാണ് കേരളം വിഭാവനം ചെയ്യുന്നതെന്നും എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍. 60 വയസ് കഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാവര്‍ക്കും, എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി കൊണ്ടുവരുമെന്നും വീടുകള്‍ സുരക്ഷിതമാക്കുക എന്നതാണ് ഇടതുമുന്നണിയുടെ ലക്ഷ്യമെന്നും കോടിയേരി കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ പറഞ്ഞു.


നിയമസഭ തെരഞ്ഞെടുപ്പില്‍ ബി ജെ പി.ക്ക് ഒരു സീറ്റും കൊടുക്കരുതെന്നും ദയനീയമായി പരാജയപ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ബിജെപി നേമത്ത് ജയിച്ചത്. നേമത്തും ഇത്തവണ ബി ജെ പി തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.