അഡ്വ. നൂര്‍ബിന റഷീദ്: മുസ്‌ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ രണ്ടാം വനിതാ സ്ഥാനാര്‍ത്ഥി

single-img
12 March 2021

ഇത്തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും ലീഗ് സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിക്കുന്നത് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമായ അഡ്വ. നൂര്‍ബിന റഷീദാണ്. ഇതില്‍ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. കൃത്യമായി പറഞ്ഞാല്‍ കാല്‍ നൂറ്റാണ്ടിന് ശേഷം മുസ്‌ലിം ലീഗ് ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നതാണ് അത്.

1996ലായിരുന്നു ഇതിനു മുന്‍പ് ലീഗില്‍ ആദ്യമായി വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുന്നത്. അന്ന് ഖമറുന്നിസ അന്‍വറായിരുന്നു ലീഗിനായി കോഴിക്കോട് നിന്നും മത്സരിച്ചത്. ആ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മുസ്‌ലിം ലീഗിലെ വനിതാ പ്രാതിനിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ സ്ഥാനാര്‍ത്ഥിത്വം വഴിതുറക്കുകയുണ്ടായി.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലീഗില്‍ നിന്നും വനിതാസ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും 25 വര്‍ഷത്തേക്ക് വനിതകളാരും നിയമസഭാ മത്സരവേദിയിലേക്ക് എത്തിയില്ല.