നടി മേനക ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍; സുരേഷ് ഗോപി മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തിന് വിട്ടു

single-img
11 March 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സാധ്യതാ പട്ടിക പ്രകാരം നടി മേനക സുരേഷും ഇടംനേടി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കാൻ തന്നെയാണ് സാധ്യത. കുമ്മനം രാജശേഖരൻ നേമത്തും വി വി രാജേഷ് വട്ടിയൂർക്കാവിലും മത്സരരംഗത്തുണ്ടാവും.

അതേസമയം, നിലവിലെ രാജ്യസഭാ എംപികൂടിയായ നടൻ സുരേഷ് ഗോപി മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും. പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും കഴക്കൂട്ടത്ത് ടി പി സെന്‍കുമാറും മത്സരിച്ചേക്കുമെന്നാണ് സൂചന. ബി ജെ പിയുടെ സംസ്ഥാന നേതൃത്വം കൈമാറുന്ന പട്ടികയിൽ കേന്ദ്ര പാർലമെന്‍ററി കമ്മറ്റി അന്തിമ തീരുമാനമെടുക്കും.