സംസ്ഥാനത്തെ എസ്എസ്എല്‍സി ,പ്ലസ് ടു,വി എച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു

single-img
11 March 2021

കേരളത്തിൽ ഈ മാസം 17 മുതല്‍ ആരംഭിക്കാനിരുന്ന എസ്എസ്എല്‍സി ,പ്ലസ് ടു,വി എച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പരീക്ഷകള്‍ മാറ്റിവെക്കണം എന്ന ആവശ്യവുമായി സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നത്. പുതിയ തീരുമാനപ്രകാരം ഏപ്രില്‍ 8 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടക്കുക.

പരീക്ഷാ ചുമതല വഹിക്കേണ്ട അധ്യാപകര്‍ക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ ചൂണ്ടിക്കാട്ടിയാണ് പരീക്ഷ മാറ്റാന്‍ സംസ്ഥാന അപേക്ഷ നല്‍കിയത്. ഇതിനായി സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറുകയായിരുന്നു.