മമതയ്‌ക്കെതിരെ നടന്ന ആക്രമണം മനുഷ്യത്വത്തിന്റെ വിഷയം; അന്വേഷണത്തില്‍ രാഷ്ട്രീയം കളിക്കില്ലെന്ന് ബിജെപി

single-img
11 March 2021

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി ബി ജെ പി. മമതയുടെ നേർക്ക് നടന്ന ആക്രമണത്തിന്റെ അന്വേഷണത്തില്‍ ഒരുതരത്തിലും രാഷ്ട്രീയം കളിക്കില്ലെന്നും സംഭവത്തില്‍ വിശദാമായ അന്വേഷണം നടത്തണമെന്നും ബിജെപി എം പി ലോകേത് ചാറ്റര്‍ജി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് നേരെ ‘ഇസഡ് പ്ലസ് സുരക്ഷ ഉണ്ടായിട്ടും ആക്രമണം നടന്നതിൽ ഞങ്ങള്‍ ഉന്നതതല അന്വേഷണം അഭ്യര്‍ത്ഥിക്കുന്നു. ഈ വിഷയത്തിൽ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കില്ല, കാരണം ഇത് മനുഷ്യത്വത്തിന്റെ കാര്യമാണ്,’ ചാറ്റര്‍ജി പറഞ്ഞു. ഇന്നലെ നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്. എന്നാൽ ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തെ സംബന്ധിച്ച് നാലഞ്ചുപേര്‍ തന്നെ കാറിനുള്ളിലേക്ക് തള്ളിയെന്നാണ് മമത മാധ്യമങ്ങളോട് പ്രതികരിച്ചത്.അതേസമയം, മമതയുടെ കാലിനേറ്റ പരിക്കുകള്‍ ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ കാലിനും തോളെല്ലിനും സാരമായി പരിക്കേറ്റതായി എസ്എസ്കെഎം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.