സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് വിജയരാഘവൻ; എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേർത്തുപിടിച്ച സർക്കാർ; തുടർഭരണം തടയാമെന്നത് വ്യാമോഹം

single-img
10 March 2021

കേരളത്തിലേത് രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാർ. ദേശീയതലത്തിൽ മതനിരപേക്ഷതയ്ക്കു വേണ്ടിയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്തും. ജനം തുടർഭരണം ആഗ്രഹിക്കുന്നുവെന്ന് എ വിജയരാഘവൻ. സംസ്ഥാന സർക്കാരിനെതിരായ ബിജെപി നടപടികൾക്ക് കോൺഗ്രസ് പിന്തുണ നൽകുന്നു. കേരള സർക്കാരിനെതിരെ കേന്ദ്ര ഏജൻസികൾ വേണ്ട വിധത്തിൽ നീങ്ങുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അമിത് ഷാ രാഹുൽ ഗാന്ധിയ്ക്കെതിരെ പ്രസംഗത്തിൽ ഒന്നും പറഞ്ഞില്ല. തുടർഭരണമുണ്ടാകുമെന്നും മികച്ച സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിക്കുന്നതെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ.

മൊത്തം 85 സീറ്റുകളിൽ 9 സ്വതന്ത്രർ ഉൾപ്പെടെ 83 സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചു. രണ്ട് പേരെ പിന്നീട് പ്രഖ്യാപിക്കും. സിപിഎം സ്ഥാനാർഥി പട്ടികയിൽ 12 പേർ വനിതകളാണ്. പിഎച്ച്ഡിയും ബിരുദാനന്തര ബിരുദമുള്ളവരും പട്ടികയിലുണ്ട്. 30നും 40നും ഇടയിൽ പ്രായമുള്ള എട്ടു പേരും അറുപതു വയസിനു മുകളിൽ പ്രായമുള്ള 24 പേരും മത്സരരംഗത്ത്.

പൊതുജനങ്ങൾക്കിടയിലുള്ള പ്രവർത്തനത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചവരാണ് പട്ടികയിലുള്ളത്. 30 വയസ്സിൽ താഴെയുള്ള നാലുപേർ പട്ടികയിലുണ്ട്. നിലവിലെ അഞ്ച് മന്ത്രിമാർ മത്സരിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ കെ ശൈലജ, ടിപി രാമകൃഷ്ണൻ, എം എം മണി എന്നിവരും എം വി ഗോവിന്ദൻ മാസ്റ്റർ, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിങ്ങനെ എട്ടുപേർ മത്സരിക്കും. മഞ്ചേശ്വരത്തും ദേവികുളത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല.

കോൺഗ്രസിൻ്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിൽ ജനാധിപത്യ ഉള്ളടക്കം കുറവെന്നും ബിജെപിയുടെ പട്ടിക തയ്യാറാക്കുന്നത് അജ്ഞാത കേന്ദ്രങ്ങളിലെന്ന് വിജയരാഘവൻ. എല്ലാ തലത്തിലുള്ള കമ്മിറ്റികളിലെ അഭിപ്രായങ്ങളെല്ലാം പരിഗണിച്ചാണ് സംസ്ഥാന കമ്മിറ്റി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. ആരെയും ഒഴിവാക്കലല്ല രണ്ട് തവണ എന്ന നിബന്ധനയുടെ ലക്ഷ്യം. പുതുതായി വരുന്നവര്‍ക്ക് അവസരം ഒരുക്കാനാണ്. ചിലര്‍ ഇതിനെതിരെ ബോധപൂര്‍വം പ്രചാരണം നടത്തുന്നുണ്ട്. ഇതു ജനങ്ങള്‍ നിരാകരിക്കും എന്നുറപ്പാണ്. സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ ഉള്ളടക്കത്തിൻ്റെ മികച്ച മാതൃക എന്ന നിലയിലാണ് സ്ഥാനാര്‍ഥി നിര്‍ണയം.

പാര്‍ലമെൻ്ററി പ്രവര്‍ത്തനത്തിനും പാര്‍ട്ടി പ്രവര്‍ത്തനത്തിനും പാര്‍ട്ടി തുല്യപരിഗണന നല്‍കുന്നു. സംഘടനാ പ്രവര്‍ത്തനവും അതിപ്രധാനമാണ്. നന്നായി പ്രവര്‍ത്തിച്ചിരുന്ന ചില പ്രവര്‍ത്തകരെ സംഘടനാ പ്രവര്‍ത്തനത്തിന് നിയോഗിക്കാനും ചില പുതുമുഖങ്ങളെ തെരഞ്ഞെടുപ്പിനായി പരിഗണിക്കാനും തീരുമാനിച്ചു. തു‍ടര്‍ഭരണം എൽഡിഎഫ് ലഭിച്ചാലും മുന്നണി ഐക്യത്തോടു കൂടി പ്രവ‍ര്‍ത്തിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു. സിപിഎം അഞ്ച് സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ ഏഴു സീറ്റുകൾ വിട്ടുനൽകി. സീറ്റ് വിഭജനത്തിൽ പൊതുവെ എൽഡിഎഫിന് സംതൃപ്തിയുണ്ട്. എൽഡിഎഫിന് തുട‍ര്‍ഭരണം ഉറപ്പാക്കാനായി എല്ലാ ഘടകകക്ഷികളും വിട്ടുവീഴ്ച ചെയ്തെന്ന് എ വിജയരാഘവൻ. പുതുതായി എത്തിയ കേരള കോൺഗ്രസിനും എൽജെഡിയ്ക്കും സീറ്റുകൾ ഉറപ്പാക്കി.

വർഗീയതയ്ക്ക് കീഴടങ്ങാത്ത സർക്കാരാണ് കേരളത്തിലേതെന്ന് എ വിജയരാഘവൻ. 2016ൽ ഒരു സീറ്റ് ലഭിച്ച ബിജെപിയ്ക്ക് ഇത്തവണ അതും നഷ്ടപ്പെടുമെന്ന് എ വിജയരാഘവൻ.

സിപിഎം സ്ഥാനാർഥി പട്ടിക

തിരുവനന്തപുരം

പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര – കെ ആൻസലൻ
വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവൻകുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
വർക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങൽ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫൻ

കൊല്ലം

കൊല്ലം- എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയൻ
കുണ്ടറ – ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ

പത്തനംതിട്ട

ആറന്മുള- വീണാ ജോർജ്
കോന്നി – കെ.യു.ജനീഷ് കുമാർ
റാന്നി ഘടകകക്ഷിക്ക്

ആലപ്പുഴ

ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂർ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുൺ കുമാർ
ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ

കോട്ടയം

ഏറ്റുമാനൂർ -വി.എൻ വാസവൻ
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനിൽകുമാർ

എറണാകുളം

കൊച്ചി – കെ.ജെ. മാക്സി
വൈപ്പിൻ – കെ.എൻ ഉണ്ണികൃഷ്ണൻ
തൃക്കാക്കര – ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശേരി – പി രാജീവ്
കോതമംഗലം – ആൻറണി ജോൺ
കുന്നത്ത്നാട് – പി.വി.ശ്രീനിജൻ
ആലുവ – ഷെൽന നിഷാദ്
എറണാകുളം- ഷാജി ജോർജ്

ഇടുക്കി

ഉടുമ്പൻചോല – എം.എം.മണി
ദേവികുളം- തീരുമാനമായില്ല

തൃശൂർ

ഇരിങ്ങാലക്കുട – ഡോ.ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ – മുരളി പെരുനെല്ലി
ചേലക്കര – കെ.രാധാകൃഷ്ണൻ
ഗുരുവായൂർ – അക്ബർ
പുതുക്കാട് – കെ.കെ. രാമചന്ദ്രൻ
കുന്നംകുളം – എ.സി.മൊയ്തീൻ

പാലക്കാട്

തൃത്താല- എം ബി രാജേഷ്
തരൂർ- പി.പി.സുമോദ്
കൊങ്ങാട്- ശാന്തകുമാരി
ഷൊർണൂർ-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാർ
മലമ്പുഴ-എ.പ്രഭാകരൻ
ആലത്തൂർ- കെ. ഡി. പ്രസേനൻ
നെന്മാറ- കെ.ബാബു

വയനാട്

മാനന്തവാടി- ഒ.ആർ കേളു
ബത്തേരി- എം.എസ്.വിശ്വനാഥൻ

മലപ്പുറം

തവനൂർ – കെ.ടി.ജലീൽ
പൊന്നാനി- പി.നന്ദകുമാർ
നിലമ്പൂർ-പി.വി.അൻവർ
താനൂർ-അബ്ദുറഹ്മാൻ
പെരിന്തൽമണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാൻ ഹാജി
മങ്കട- റഷീദലി
വേങ്ങര-ജിജി
വണ്ടൂർ- പി.മിഥുന

കോഴിക്കോട്

പേരാമ്പ്ര – ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി : സച്ചിൻ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിൻ്റോ ജോസഫ്
കൊടുവള്ളി – കാരാട്ട് റസാഖ്
കുന്ദമംഗലം- പിടിഎ റഹീം
കൊയിലാണ്ടി – കാനത്തിൽ ജമീല

കണ്ണൂർ

ധർമ്മടം -പിണറായി വിജയൻ
തലശേരി -എ എൻ ഷംസീർ
പയ്യന്നൂർ -ടി ഐ മധുസൂധനൻ
കല്യാശേരി -എം വിജിൻ
അഴിക്കോട് -കെ വി സുമേഷ്
പേരാവൂർ – സക്കീർ ഹുസൈൻ
മട്ടന്നൂർ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദൻ

കാസർകോട്

ഉദുമ -സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം – തീരുമാനമായില്ല
തൃക്കരിപ്പൂർ -എം. രാജഗോപാൽ