കടുത്ത അവഗണന; മുതിർന്ന നേതാവ് പി.സി.ചാക്കോ കോൺഗ്രസ് വിട്ടു

single-img
10 March 2021

മുതിർന്ന നേതാവ് പി സി ചാക്കോ കോൺഗ്രസ് വിട്ടു. കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിക്കു രാജിക്കത്ത് കൈമാറി. അവഗണനയിൽ പ്രതിഷേധിച്ചാണു പാർട്ടി വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിലെ കടുത്ത അതൃപ്തിയാണ് ചാക്കോയുടെ പ്രതിഷേധത്തിൻ്റെ കാരണം.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്നടക്കം തന്നെ ഒഴിവാക്കിയെന്നും പാർട്ടി അവഗണിച്ചുവെന്നുമാണ് ചാക്കോയുടെ പരാതി. ദില്ലിയിൽ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പിസിചാക്കോയുടെ നിർണായക നീക്കമെന്നത് ശ്രദ്ധേയമാണ്.

ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതെന്നും മുതിർന്ന നേതാക്കളോട് സ്ഥാനാർത്ഥി വിഷയം ചർച്ച ചെയ്യണമെന്നുള്ള ഹൈക്കമാൻഡ് നിർദ്ദേശം സംസ്ഥാന നേതാക്കൾ പരിഗണിച്ചില്ലെന്നുമാണ് ചാക്കോ ഉയർത്തുന്ന വിഷയം. മുതിർന്ന നേതാക്കളെ അദ്ദേഹം തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ട്. നിലവിൽ പിസി ചാക്കോയുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് നിലപാടൊന്നും സ്വീകരിച്ചിട്ടില്ല.