കുറഞ്ഞ വിലക്ക് സവാള നൽകാമെന്ന് വാഗ്ദാനം; പണം തട്ടിയ കേസിൽ മലയാളി അറസ്റ്റിൽ

single-img
10 March 2021

വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സവാളകളിൽനിന്നു തിരിഞ്ഞുമാറ്റിയ സവാള കുറഞ്ഞ വിലക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മലയാളി അറസ്റ്റിൽ.

രണ്ടു മാസം മുൻപ് സവാള വില കുത്തനെ കൂടിയപ്പോൾ കിലോയ്ക്ക് 13 രൂപ പ്രകാരം ടൺ കണക്കിന് സവാള വിൽക്കാൻ ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വ്യാപാരികളിൽനിന്നു ലക്ഷങ്ങളാണ് യുവാവ് തട്ടിയെടുത്തത്.

പുണെയിലെ ധനോരി കൽവട്ട് സ്കൈ സിറ്റിയിൽ വാടകയ്ക്കു താമസിക്കുന്ന തൃശൂർ പെരിങ്ങാവ് സ്വദേശി പരാഗ് ബാബു അറയ്ക്കലിനെയാണ് കേസിൽ അറസ്റ്റ് ചെയ്തത്‌. 20 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ പരാഗ് ആവശ്യപ്പെട്ടിരുന്നു. ലോഡ് എത്തിയപ്പോൾ മുഴുവൻ സവാളയും ചീഞ്ഞളിഞ്ഞു പുഴുക്കൾ അരിച്ച നിലയിൽ ആയിരുന്നുവെന്ന് തട്ടിപ്പിന് ഇരയായ വ്യാപാരികൾ പറഞ്ഞു.