പാലായിൽ ജോസ്, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ്

single-img
10 March 2021

ഇതുവരെ സമവായത്തിൽ എത്താന്‍ സാധിക്കാത്ത കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ ഒഴിവാക്കി മറ്റിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് പ്രതീക്ഷിച്ച പോലെ പാലായിൽ ജോസ് കെ മാണിതന്നെയാണ് സ്ഥാനാർത്ഥി. ഇടുക്കിയിൽ റോഷി അഗസ്റ്റിനും പിറവത്ത് സിന്ധുമോൾ ജേക്കബും മത്സരിക്കും. 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.

ചങ്ങനാശേരിയിൽ നിന്നും ജോബ് മൈക്കിൾ, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തിങ്കൽ, തൊടുപുഴയിൽ കെഎ ആന്റണി, കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജ്, പെരുമ്പാവൂരിൽ ബാബു ജോസഫ്, റാന്നിയിൽ പ്രമോദ് നാരായണൻ, ചാലക്കുടിയിൽ ഡെന്നീസ് ആന്റണി, ഇരിക്കൂറിൽ സജി കുറ്റ്യാനിമറ്റം എന്നിവരാണ് സ്ഥാനാർത്ഥികൾ. ബാക്കിയായ കുറ്റ്യാടി സീറ്റിലെ സ്ഥാനാർത്ഥിയെ മുന്നണിയിൽ സിപിഎമ്മുമായി കൂടിയാലോചിച്ച ശേഷം പിന്നീട് പ്രഖ്യാപിക്കാനാണ് തീരുമാനം.