ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ച് ഇ ശ്രീധരന്‍

single-img
10 March 2021
E Sreedharan Chief Minister BJP

കേരളാ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മെട്രോമാൻ ഇ ശ്രീധരൻ ഡിഎംആർസിയുടെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു. ഈ മാസം 15 മുതൽ പദവി വഹിക്കില്ലെന്നു കാണിച്ചുള്ള ശ്രീധരന്റെ രാജിക്കത്ത് ഡിഎംആർസി അംഗീകരിക്കുകയായിരുന്നു.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുൻപ് ഔദ്യോഗിക സ്ഥാനം രാജി വെയ്ക്കുമെന്നു അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 1997ൽ ഡിഎംആർസിയിൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശ്രീധരൻ 2012 ജനുവരി മുതൽ മുഖ്യ ഉപദേഷ്ടാവ് ചുമതല വഹിക്കുകയായിരുന്നു