വര്‍ഗീയ കലാപം; തെലുങ്കാനയില്‍ ബി ജെ പി എംപിയെ പോലീസ് വീട്ടുതടങ്കലിലാക്കി

single-img
10 March 2021

വര്‍ഗീയ കലാപം നടന്ന പ്രദേശത്തേക്ക് അധികൃതരുടെ അനുമതിയില്ലാതെ കടക്കാന്‍ ശ്രമിച്ച നിസാമാബാദില എം പി അരവിന്ദ് ധര്‍മപുരി ബി ജെ പി എം പിയെ പോലീസ് വീട്ടു തടങ്കലിലാക്കി. തെലങ്കാന ടൗണിലാണ് കലാപം ഉണ്ടായത്. അതേസമയം, കലാപവുമായി ബന്ധപ്പെട്ട് 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 40 പേരെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചു.

സംസ്ഥാനത്തെ നിര്‍മ്മല്‍ ജില്ലയിലെ ഭൈന്‍സയില്‍ ഞായറാഴ്ച രാത്രിയാണ് വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ഗീയ സംഘട്ടനത്തിലേക്ക് വഴിമാറിയത്. നിലവില്‍ 600ല്‍ കൂടുതല്‍ പോലീസുകാരെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടണ്ട്. ഇതോടൊപ്പം തന്നെ ഇരു ഭാഗങ്ങളിലേയും സാമുദായിക നേതാക്കളുമായും പോലീസ് സംസാരിക്കുന്നുണ്ട്.