ഇ ശ്രീധരന് ബിജെപി എന്തോ വാഗ്ദാനം നല്‍കിയിട്ടുണ്ട്: ശ്രീനിവാസന്‍

single-img
10 March 2021

നാമൊക്കെ ചിന്തിക്കുന്നതിനേക്കാള്‍ അപ്പുറത്തുള്ള കാര്യങ്ങളാണ് ബിജെപി ആസൂത്രണം ചെയ്യുന്നതെന്ന്നടന്‍ ശ്രീനിവാസന്‍ .ഇ ശ്രീധരന് ബിജെപി എന്തോ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണത്തില്‍ കേരളത്തില്‍ സിപിഎം തന്നെ വീണ്ടും എത്തട്ടെ എന്ന് അവര്‍ കരുതുന്നു. തുടര്‍ച്ചയായി അധികാരത്തിലിരിക്കുമ്പോള്‍ സംഭവിക്കുന്ന അപചയം കാരണം സി പി എം സ്വയം നശിക്കുമെന്നാണ് ചില ആളുകള്‍ പറയുന്നത്. ബംഗാളിലെ സി പി എമ്മിന്റെ അവസ്ഥ ഉദാഹരണമാണ്.- ശ്രീനിവാസന്‍ പറഞ്ഞു.