ഇന്ത്യയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീ 103 വയസ്സുള്ള കാമേശ്വരി

single-img
10 March 2021
103 year old got covid vaccine

 ഇന്ത്യയിൽ കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന അം​ഗീകാരം ബാംഗ്ലൂർ സ്വദേശി കാമേശ്വരിക്കാണെന്ന് ബം​ഗളൂരു അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി. കൊവിഡിനെതിരെയുള്ള ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് ജെ കാമേശ്വരി 103 വയസ്സുകാരിയാണ്. ഇതുവരെ രാജ്യത്താകെമാനം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 2.40 കോടി കടന്നതായി ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 

മാർച്ച് 1നാണ് കൊവിഡ് വാക്സിൻ രണ്ടാംഘട്ടം ആരംഭിച്ചത്. സംസ്ഥാനങ്ങളിലുടനീളെ വാക്സിൻ സ്വീകരണം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. 45നും 60നും മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകും. 7113801 ആരോ​ഗ്യപ്രവർത്തകരാണ് കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചത്.  3851808 ആരോ​ഗ്യ പ്രവർത്തകർ രണ്ടാമത്തെ ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചു. രാജ്യവ്യാപകായി കൊവിഡ് വാക്സിനേഷൻ നടന്നു കൊണ്ടിരിക്കുകയാണ്.