ക്ഷേത്ര ഭണ്ഡാരം കവർന്ന കേസ്: വിഎച്ച്പി നേതാവ് പോലീസ് പിടിയില്‍

single-img
9 March 2021

കർണാടകയിലെ മംഗളൂരുവിൽ ക്ഷേത്ര ഭണ്ഡാരം കവർന്ന കേസിൽ വിഎച്ച്പി നേതാവ് പോലീസിന്റെ പിടിയിലായി. മഞ്ചനാഡിയിലുള്ള ഒരു ക്ഷേത്രത്തിൽ കവർച്ച നടത്തിയ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ഉള്ളാൾ ഘടകം കൺവീനർ താരാനാഥ്‌ മോഹൻ എന്നയാളാണ് അറസ്റ്റിലായത്.

ക്ഷേത്രത്തിന്റെ പരിസരത്തുള്ള സിസിടീവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാൾ കുറ്റം പോലീസിന് മുമ്പാകെ സമ്മതിച്ചിട്ടുണ്ട്.ക്ഷേത്രത്തോടൊപ്പം മറ്റൊരിടത്തും അന്നേ ദിവസം താൻ കവർച്ച നടത്തിയെന്നും ഇയാൾ സമ്മതിച്ചു.

ബൈക്ക് മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി.മോന്തേപദവിൽ നിന്നാണ് ഇയാൾ ബൈക്ക് മോഷ്ട്ടിച്ചത്.ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരിക്കുകയാണ് നിലവിൽ പോലീസ്.