റണ്‍ ചേസില്‍ പുതിയ റെക്കോഡിട്ട് സ്മൃതി മന്ദാന

single-img
9 March 2021

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന രണ്ടാം ഏകദിന മത്സരത്തിലൂടെ പുതിയ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം ഓപ്പണര്‍ സ്മൃതി മന്ദാന. ഏകദിന മത്സരങ്ങളില്‍ റണ്‍സ് പിന്തുടരുമ്പോള്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി 50ലധികം സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോഡാണ് ഇത്തവണ മന്ദാന സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന രണ്ടാം ഏകദിനത്തില്‍ പുറത്താവാതെ 80 റണ്‍സാണ് മന്ദാന നേടിയത്. ഇതോടുകൂടി തുടര്‍ച്ചയായ 10ാം മത്സരത്തിലാണ് റണ്‍സ് പിന്തുടരുമ്പോള്‍ സ്മൃതി 50ലധികം സ്‌കോര്‍ നേടുന്നത്. 57,52,86,53,73,105,90,63,74,80 എന്നിങ്ങനെയായിരുന്നു റണ്‍സ് പിന്തുടര്‍ന്ന് അവസാന 10 മത്സരത്തില്‍ സ്മൃതി നേടിയത്.

അതില്‍ നാല് തവണയും ടീമിനെ വിജയത്തിലെത്തിക്കുകയും പുറത്താവാതെ നില്‍ക്കാനും മന്ദാനയ്ക്ക് സാധിച്ചു. ഇന്ത്യയ്ക്ക് പുറത്ത് നോക്കിയാലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ത്തന്നെ ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് മന്ദാന.