യോഗി ആദിത്യനാഥിന്റെ ചിത്രം വെച്ച് മരണാനന്തര പൂജ നടത്തി; യുവാവിനെതിരെ കേസ്

single-img
9 March 2021

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം വെച്ച് മരണാനന്തര പൂജ നടത്തിയ സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഗംഗാ നദിയുടെ തീരത്തുവെച്ചാണ് ദല്‍ഛപ്ര ഗ്രാമത്തിലെ ബ്രിജേഷ് യാദവ് എന്ന യുവാവ് പൂജ നടത്തിയത്.

അഞ്ച് പുരോഹിതര്‍ നല്‍കിയ പരാതി പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്‌തെന്ന് എഎസ്പി സഞ്ജയ് യാദവ് പറഞ്ഞു. തങ്ങളെക്കൊണ്ട് ഇയാള്‍ തെറ്റിദ്ധരിപ്പിച്ച് പൂജ നടത്തിയതെന്നാണ്പരാതിയില്‍ പറയുന്നന്നത്.

ഗംഗാ പൂജ നടത്താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോ സ്ഥാപിച്ച് മരണാനന്തര ചടങ്ങായ പിണ്ഡ് ദാന്‍ നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഈ പൂജയുടെ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. സമാധാന ലംഘനത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.