അത് സംഭവിക്കാന്‍ സാധ്യത; ഹിന്ദിയിലെ അരങ്ങേറ്റത്തെ കുറിച്ച് മഞ്ജു വാര്യര്‍

single-img
9 March 2021

മലയാളം, തമിഴ് എന്നീ ഭാഷകള്‍ക്ക് ശേഷം ഇപ്പോള്‍ ആദ്യമായി ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യത്തില്‍ സൂചന നല്‍കി നടി മഞ്ജു വാര്യര്‍. ഇന്ന് കൊച്ചിയില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് മഞ്ജു തന്റെ ഹിന്ദി അരങ്ങേറ്റം സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരുത്തിയത്.

എന്നാല്‍, ആ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതെയുള്ളൂവെന്നും, അത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും നല്ലത് സംഭവിക്കട്ടെയെന്നും മഞ്ജു വാര്യര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രതികരിച്ചു. അതേസമയം, മലയാളത്തില്‍ മഞ്ജു വാര്യര്‍-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുക്കെട്ടിലിറങ്ങിയ ‘പ്രതി പൂവന്‍ക്കോഴി’യുടെ ഹിന്ദി റീമേക്കിലാകും താരം അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ ഈ സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്കുകള്‍ പുറത്തിറങ്ങുന്ന കാര്യം വാര്‍ത്തയായിരുന്നു.