ഈ നാടകത്തില്‍ എനിക്ക് പങ്കില്ല; ഭ്രമം സിനിമയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതികരിച്ച് അഹാന

single-img
9 March 2021

പൃഥ്വിരാജ് നായകനായ ഭ്രമം എന്ന സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ വാര്‍ത്തകളില്‍ പ്രതികരിച്ച് നടി അഹാന കൃഷ്ണ. ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നു കാണുന്നു. ദയവായി ഇത്തരം വാര്‍ത്തകളില്‍ തന്റെ പേര് വലിച്ചിഴക്കരുതെന്നാണ് നടി സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്.

ഇക്കാര്യത്തില്‍ താന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഈ നാടകത്തില്‍ തനിക്കൊരു പങ്കുമില്ലെന്നും അഹാന പറയുന്നു. താന്‍പൃഥ്വിരാജിന്റെ കടുത്ത ആരാധികയാണെന്നും ഏറെ ബഹുമാനിക്കുന്ന നടനാണ് പൃഥ്വി. അത്തരമൊരു നടനുമായി ബന്ധപ്പെട്ട് അനാവശ്യ വാര്‍ത്തകള്‍ വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും അഹാന കൂട്ടിച്ചേര്‍ത്തു.

അതേസമയം, തന്റെ മകള്‍ അഹാനയെ സിനിമയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെ പ്രസ്താവനയുമായി നടനും ബി ജെ പി പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു.