കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ഇ പാസും ആർടിപിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമല്ല: തമിഴ്നാട് സർക്കാർ

single-img
9 March 2021

കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് എത്തുന്നവർക്ക് ഇ പാസും ആർടിപിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമല്ലെന്ന് വ്യക്തമാക്കി തമിഴ്നാട് സർക്കാർ. നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും വരുന്നവർക്ക് ഇ പാസും 72 മണിക്കൂറിനിടെയെടുത്ത ആർടിപിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്ക‌റ്റും വേണമെന്ന് കോയമ്പത്തൂർ ജില്ലാ കളക്‌ടർ പാലക്കാട് ജില്ലാ കളക്‌ടറെ അറിയിച്ചിരുന്നു എന്ന രീതിയിൽ വാർത്ത പ്രചരിച്ചിരുന്നു.

ഇതിന്റെ വാസ്തവം അറിയാൻ സംസ്ഥാന ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ തമിഴ്‌നാട്ടിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴാണ് ഈ വിവരം ലഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ച 567 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും രോഗം സംസ്ഥാനത്ത് ശക്തമാകുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നായിരുന്നു പ്രചാരണം.