ആവശ്യമെങ്കില്‍ തിരിച്ചടിക്കും; സമയവും സ്ഥലവും ഞങ്ങള്‍ തീരുമാനിക്കും; ഇറാഖിന് മുന്നറിയിപ്പുമായി അമേരിക്ക

single-img
8 March 2021

ഒരിക്കൽ കൂടി ഇറാഖില്‍ ആക്രമണം നടത്താൻ തയ്യാറെടുത്തുകൊണ്ട് അമേരിക്ക. ഇറാഖിലെ അമേരിക്കന്‍ എയര്‍ബേസിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നാണ് വേണ്ടിവന്നാല്‍ തങ്ങള്‍ തിരിച്ചടിക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്ക ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ ആവശ്യമെന്ന് തോന്നിയാല്‍ ഞങ്ങള്‍ തിരിച്ചടിക്കും. അതിനുള്ള സമയവും സ്ഥലവുമൊക്കെ ഞങ്ങള്‍ തന്നെയായിരിക്കും തീരുമാനിക്കുക. ഞങ്ങളുടെ ട്രൂപ്പുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ അവകാശവും ഞങ്ങള്‍ക്കുണ്ട്,’ പെന്റഗണ്‍ ചീഫും പ്രതിരോധ സെക്രട്ടറിയുമായ ലോയ്ഡ് ഓസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കന്‍ എയര്‍ബേസിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് അമേരിക്ക നിലവില്‍ ഇറാഖിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയെതെന്നാണ് അമേരിക്ക ആരോപിക്കുന്നത്.