സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ ഡി നിര്‍ബന്ധിച്ചു; വെളിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥ

single-img
8 March 2021

സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ പ്രതിയായ സ്വപ്‌ന സുരേഷിനെ ഇ ഡി ചോദ്യം ചെയ്യവേ നിര്‍ബന്ധിച്ചതായി പോലീസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. സുരക്ഷാ ഡ്യൂട്ടി ചെയ്തിരുന്ന സിജി വിജയനാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്.

നേരത്തെ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നു എന്നതരത്തില്‍ സ്വപ്നയുടേതെന്ന് പറയപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഈ ശബ്ദരേഖ ചോര്‍ന്നത് അന്വേഷിച്ച സംഘത്തിനാണ് സിജി മൊഴി നല്‍കിയത്.

ഉദ്യോഗസ്ഥര്‍ സ്വപ്നയോട്‌ ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് സിജിയുടെ മൊഴിയില്‍ പറയുന്നു. പലപ്പോഴും സ്വപ്നയെക്കൊണ്ട് നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ടെന്നും സിജി പറയുന്നു