അമിത് ഷാ പറഞ്ഞ സ്വര്‍ണകടത്തുക്കേസിലെ ദുരൂഹമരണം ബാലഭാസ്‌ക്കറിന്റേതാണെന്ന് ബിജെപി നേതാക്കള്‍

single-img
8 March 2021

കെ സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപനചടങ്ങില്‍ സ്വര്‍ണകടത്തുക്കേസുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹമരണം ബാലഭാസ്‌ക്കറിന്റേതാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. എന്നാൽ, ഈ മരണത്തിൽ ദുരൂഹതയില്ലെന്നും അപകടമരണം തന്നെയാണെന്ന് കേന്ദ്രഏജന്‍സിയായ സിബിഐ കണ്ടെത്തിയതല്ലേയെന്ന ചോദ്യത്തിന് അവര്‍ മറുപടി നല്‍കിയില്ല എന്ന് വ്യക്തമാക്കിയത് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ്.

അമിത് ഷാ നടത്തിയ ദുരൂഹ മരണ പരാമര്‍ശത്തില്‍ തങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്നും ഉദേശിച്ചത് എന്താണെന്ന് അദ്ദേഹം തന്നെ വിശദീകരിക്കുമെന്നാണ് കരുതുന്നതെന്നും ബിജെപിയുടെ കേരളത്തിലെ നേതാക്കള്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാദമായ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു ദുരൂഹമരണം സംഭവിച്ചിട്ടുണ്ടെന്നും അതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തിയോ എന്നുമായിരുന്നു അമിത് ഷാ ചോദിച്ചത്. അമിത് പറഞ്ഞ ദുരൂഹ മരണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.