ലോക്സഭാ ഉപതെരഞ്ഞെടുപ്പ്; മലപ്പുറത്ത് എ പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥി

single-img
8 March 2021

മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എ പി അബ്ദുള്ളക്കുട്ടിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറത്ത് ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

മലപ്പുറത്തെ മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് ബിജെപി അബ്‍ദുള്ളക്കുട്ടിയെ മത്സരിപ്പിക്കുന്നത്.
എന്നാൽ, മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ എൽഡിഎഫും യുഡിഎഫും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇവിടേക്ക് മുസ്ലിം ലീഗിൽ നിന്നും മുൻ രാജ്യസഭാ അംഗം എം.പി അബ്‍ദു സമദ് സമദാനി മത്സരിക്കാനാണ് സാധ്യത. എസ്എഫ്ഐ നേതാവ് വി പി സാനുവിനെയാകും സിപിഎം പരിഗണിക്കുക.