കാര്യങ്ങൾ ചെയ്യാനുള്ള ദേഹബലവും ആത്മബലവും ഈ പ്രായത്തിലും ഉണ്ട്: ഇ ശ്രീധരന്‍

single-img
7 March 2021

രാഷ്ട്രീയത്തിലും തനിക്ക് മികച്ച നേട്ടങ്ങളുണ്ടാക്കാൻ തനിക്ക് കഴിയുമെന്ന് ബിജെപിയിൽ ചേർന്ന ഇ ശ്രീധരൻ.
ഇതിന് പ്രായം ഒരുതടസമല്ല. ധൈര്യത്തോടെയും പ്രാപ്തിയോടെയും ഏതു ചുമതലയും തനിക്ക് ചെയ്യാൻ സാധിക്കുമെന്നും കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആറര പതിറ്റാണ്ടിലെ ഔദ്യോഗിക ജീവിതത്തിന്റെ ശേഷം ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് വരാൻ സാധിച്ചതിൽ തനിക്ക് അത്ഭുതം ഉണ്ട്. നേരത്തെ പല പദ്ധതികളും രാജ്യത്തിനുവേണ്ടി ഏറ്റെടുത്തത് നടപ്പാക്കാൻ തനിക്ക് ഭാഗ്യമുണ്ടായി. കാര്യങ്ങൾ ചെയ്യാനുള്ള ദേഹ ബലവും ആത്മബലവും ഈ പ്രായത്തിലും ഉണ്ട്. കേരളത്തിനായി ചെയ്യാൻ സാധിക്കുന്നത് ചെയ്യാനാണ് ബിജെപിയിൽ ചേർന്നത്. ഏതു ചുമതല തന്നാലും താൻ ഏറ്റെടുത്തത് ചെയ്യുമെന്നും ഇ ശ്രീധരൻ പറഞ്ഞു.