പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു

single-img
7 March 2021

പാെളിച്ചുപണിത പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇന്ന് വൈകുന്നേരം നാലുമണിയോടയാണ് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോ​ഗിക പരിപാടികളൊന്നുമുണ്ടായിരുന്നില്ല.

മെട്രോമാൻ ശ്രീധരന്റെ നേതൃത്വത്തിൽ പണിതപാലം തുറക്കാൻ ഡി എംആർസി ഉദ്യോ​ഗസ്ഥർ സാക്ഷിയാവാൻ എത്തിയിരുന്നു.പാലത്തിൽ ഇടപ്പള്ളി ഭാഗത്തുനിന്ന് മന്ത്രി ജി സുധാകരൻ ആദ്യയാത്രക്കാരനായി. പാലത്തിന്റെ പണികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയതിന് മന്ത്രി ഇ ശ്രീധരനെ അഭിനന്ദിക്കുകയും ചെയ്തു.

സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ച് സി പി എം പ്രവർത്തകർ പാലത്തിലൂടെ ബൈക്ക് റാലി നടത്തി,തുടർന്ന് ഇ ശ്രീധരന് അഭിവാദ്യമർപ്പിച്ച് ബി ജെ പി പ്രവർത്തകരുടെ പ്രകടനവുമുണ്ടായിരുന്നു. 2016 ഒക്ടോബർ 12ന് പാലാരിവട്ടം പാലം യാഥാർത്ഥ്യമായതെങ്കിലും 6 മാസം കൊണ്ട് തന്നെ പാലത്തിൽ കേടുപാടുകൾ കണ്ടെത്തി. പിയർ ക്യാപ്പുകളിലും വിളളൽ സംഭവിച്ചതോടെ 2019 മേയ് ഒന്നിന് പാലം അറ്റകുറ്റപണിക്കായി അടക്കുകയായിരുന്നു.